Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Indian History Congress

ഇന്ത്യൻ ചരിത്ര കോൺഗ്രസ്‌; കേരളചരിത്രത്തിന്‍റെ ഭൂപ്രകൃതിയും അസന്തുലിതാവസ്ഥയും ചർച്ചയായി

ക​​ണ്ണൂ​​ർ: കേ​​ര​​ള​​ച​​രി​​ത്ര​​ത്തി​​ന്‍റെ ഭൂ​​പ്ര​​കൃ​​തി​​യും അ​​സ​​ന്തു​​ലി​​താ​​വ​​സ്ഥ​​യും ച​​ർ​​ച്ച ചെ​​യ്ത് ത​​ല​​ശേ​​രി​​രി​​യി​​ൽ ന​​ട​​ക്കു​​ന്ന ഇ​​ന്ത്യ​​ൻ ച​​രി​​ത്ര​​കോ​​ൺ​​ഗ്ര​​സി​​ന്‍റെ ര​​ണ്ടാം ദി​​നം.

‘കേ​​ര​​ള​​ച​​രി​​ത്ര​​ത്തി​​ന്‍റെ ഭൂ​​പ്ര​​കൃ​​തി​​ക​​ൾ: ച​​രി​​ത്ര​​പ​​ര​​മാ​​യ തു​​ട​​ർ​​ച്ച​​ക​​ളും വി​​ച്ഛേ​​ദ​​ങ്ങ​​ളും’ എ​​ന്ന വി​​ഷ​​യ​​ത്തി​​ൽ ന​​ട​​ന്ന പാ​​ന​​ൽ ച​​ർ​​ച്ച ച​​രി​​ത്ര പ​​രി​​ണാ​​മ​​ത്തി​​ൽ ലിം​​ഗ​​പ​​ര​​മാ​​യ അ​​സ​​ന്തു​​ലി​​താ​​വ​​സ്ഥ വി​​ശ​​ക​​ല​​നം ചെ​​യ്തു. തൊ​​ഴി​​ൽ, സം​​സ്കാ​​രം, ക​​ല തു​​ട​​ങ്ങി വി​​വി​​ധ മേ​​ഖ​​ല​​ക​​ളി​​ൽ സ്ത്രീ​​യു​​ടെ അ​​ട​​യാ​​ള​​പ്പെ​​ടു​​ത്ത​​ലു​​ക​​ൾ എ​​വി​​ടെ നി​​ല​​ച്ചു​​വെ​​ന്ന ച​​ർ​​ച്ച സ​​ജീ​​വ​​മാ​​യി​​രു​​ന്നു.

‘തൊ​​ഴി​​ൽ മേ​​ഖ​​ല​​യി​​ലെ അ​​തി​​രു​​ക​​ളി​​ൽ നി​​ല്ക്കു​​ന്ന സ്ത്രീ​​ക​​ൾ: അ​​നി​​ശ്ചി​​ത​​ത്വം, പ്ര​​തി​​രോ​​ധം, അ​​വ​​കാ​​ശ​​രാ​​ഷ്‌‌​​ട്രീ​​യം’ എ​​ന്ന വി​​ഷ​​യ​​ത്തി​​ൽ ഐ​​ഐ​​ടി മ​​ദ്രാ​​സ് ഹ്യൂ​​മാ​​നി​​റ്റീ​​സ് ആ​​ൻ​​ഡ് സോ​​ഷ്യ​​ൽ സ​​യ​​ൻ​​സ് വി​​ഭാ​​ഗ​​ത്തി​​ലെ പ്ര​​ഫ. ബി​​നി​​ത ത​​മ്പി ച​​ർ​​ച്ച​​യ്ക്കു തു​​ട​​ക്ക​​മി​​ട്ടു. 2011ലെ ​​സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി ന​​ഴ്സു​​മാ​​രു​​ടെ സ​​മ​​രം 2015 ലെ ​​പൊ​​മ്പ​​ളൈ ഒ​​രു​​മൈ എ​​ന്നി​​വ​​യെ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി​​യാ​​ണ് സ്ത്രീ​​ക​​ൾ തൊ​​ഴി​​ൽ മേ​​ഖ​​ല​​യി​​ൽ നേ​​രി​​ടു​​ന്ന ചൂ​​ഷ​​ണ​​ങ്ങ​​ൾ അ​​വ​​ർ വി​​ശ​​ക​​ല​​നം ചെ​​യ്ത​​ത്.

എ​​സ്‌​​ആ​​ർ​​എം സ​​ർ​​വ​​ക​​ലാ​​ശാ​​ല, അ​​മ​​രാ​​വ​​തി​​യി​​ലെ ഡോ. ​​ല​​ക്ഷ്മി ച​​ന്ദ്ര​​ൻ പ്ര​​കൃ​​തി ലിം​​ഗ​​ബോ​​ധം ഭൗ​​മ​​സ​​ങ്ക​​ല്പം: സാ​​ഹി​​ത്യ സം​​സ്കാ​​ര​​ത്തി​​ലെ മ​​ധ്യ​​കാ​​ല കേ​​ര​​ള​​ത്തി​​ന്‍റെ പ​​രി​​സ്ഥി​​തി ച​​രി​​ത്ര​​ങ്ങ​​ൾ’ എ​​ന്ന വി​​ഷ​​യ​​ത്തി​​ലാ​​ണ് പ്ര​​ബ​​ന്ധം അ​​വ​​ത​​രി​​പ്പി​​ച്ച​​ത്. മ​​ധ്യ​​കാ​​ല കേ​​ര​​ള​​ത്തി​​ന്‍റെ സാ​​ഹി​​ത്യ സം​​സ്കാ​​ര​​ങ്ങ​​ളി​​ൽ പ്ര​​തി​​ഫ​​ലി​​ക്കു​​ന്ന ലിം​​ഗ​​ബോ​​ധം, പ്ര​​കൃ​​തി, മ​​നു​​ഷ്യ ഇ​​ട​​പെ​​ട​​ൽ എ​​ന്നി​​വ​​യു​​ടെ സ​​ങ്കീ​​ർ​​ണ​​ത​​ക​​ളെ വി​​മ​​ർ​​ശ​​നാ​​ത്മ​​ക​​മാ​​യി വി​​ശ​​ക​​ല​​നം ചെ​​യ്യു​​ന്ന​​താ​​ണ് പ​​ഠ​​നം.

മ​​ണി​​പ്ര​​വാ​​ള പാ​​ര​​മ്പ​​ര്യ​​ത്തി​​ലെ വി​​വി​​ധ സാ​​ഹി​​ത്യ​​ശൈ​​ലി​​ക​​ൾ പ്ര​​കൃ​​തി​​യെ എ​​ങ്ങ​​നെ നി​​ർ​​മി​​ക്കു​​ന്നു, ച​​ർ​​ച്ച ചെ​​യ്യു​​ന്നു, സ​​ങ്ക​​ൽ​​പ്പി​​ക്കു​​ന്നു എ​​ന്ന​​തും മ​​നു​​ഷ്യ​​രും പ​​രി​​സ്ഥി​​തി​​യും ത​​മ്മി​​ലു​​ള്ള ബ​​ന്ധ​​ങ്ങ​​ളെ അ​​വ എ​​ങ്ങ​​നെ അ​​വ​​ത​​രി​​പ്പി​​ക്കു​​ന്നു എ​​ന്ന​​തു​​മാ​​ണ് ഈ ​​പ​​ഠ​​നം പ​​രി​​ശോ​​ധി​​ക്കു​​ന്ന​​ത്. സ​​ന്ദേ​​ശ​​കാ​​വ്യം, ച​​മ്പൂ​​കാ​​വ്യം എ​​ന്നി​​വ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള മ​​ണി​​പ്ര​​വാ​​ളം സാ​​ഹി​​ത്യ​​സ്രോ​​ത​​സു​​ക​​ളി​​ൽ പ്ര​​ദേ​​ശ​​ങ്ങ​​ളു​​ടെ​​യും ഉ​​പ​​പ്ര​​ദേ​​ശ​​ങ്ങ​​ളു​​ടെ​​യും ഭൂ​​മി​​ശാ​​സ്ത്ര സ​​വി​​ശേ​​ഷ​​ത​​ക​​ൾ എ​​ങ്ങ​​നെ പ്ര​​തി​​നി​​ധീ​​ക​​രി​​ക്ക​​പ്പെ​​ടു​​ന്നു എ​​ന്നും പ​​ഠ​​നം അ​​ന്വേ​​ഷി​​ക്കു​​ന്നു.

ബം​​ഗ​​ളൂ​​രു​​വി​​ലെ ക്രൈ​​സ്റ്റ് യൂ​​ണി​​വേ​​ഴ്സി​​റ്റി അ​​സി. പ്ര​​ഫ​​സ​​ർ ഡോ. ​​അ​​ന്ന വ​​ർ​​ഗീ​​സ് അ​​വ​​ത​​രി​​പ്പി​​ച്ച പ്ര​​ബ​​ന്ധം ‘കേ​​ര​​ള​​ത്തി​​ന്‍റെ ക​​ര​​കൗ​​ശ​​ല​​വി​​ദ്യ​​യും ശി​​ല്പി​​സ​​മൂ​​ഹ​​ങ്ങ​​ളും: ലിം​​ഗ​​പ​​ര​​മാ​​യ വി​​ശ​​ക​​ല​​നം’​​എ​​ന്ന വി​​ഷ​​യ​​ത്തി​​ലാ​​യി​​രു​​ന്നു. കേ​​ര​​ള​​ത്തി​​ലെ കൈ​​ത്തൊ​​ഴി​​ൽ മേ​​ഖ​​ല​​ക​​ളി​​ലും ക​​ര​​കൗ​​ശ​​ല സ​​മൂ​​ഹ​​ങ്ങ​​ളി​​ലു​​മു​​ള്ള സ്ത്രീ​​ക​​ളു​​ടെ ച​​രി​​ത്ര​​മാ​​ണ് ഡോ. ​​അ​​ന്ന വ​​ർ​​ഗീ​​സ് ഈ ​​പ്ര​​ബ​​ന്ധ​​ത്തി​​ലൂ​​ടെ അ​​ന്വേ​​ഷി​​ക്കു​​ന്ന​​ത്.

മ​​ധ്യ​​കാ​​ല കേ​​ര​​ള​​ത്തി​​ലെ ശി​​ലാ​​ലേ​​ഖ​​ന സ്രോ​​ത​​സു​​ക​​ളി​​ൽ കാ​​ണ​​പ്പെ​​ടു​​ന്ന ഐ​​ങ്കു​​ടി ക​​മ്മാ​​ള​​ർ എ​​ന്ന സ​​മൂ​​ഹ​​ത്തെ സം​​ബ​​ന്ധി​​ച്ച പ​​രാ​​മ​​ർ​​ശ​​ങ്ങ​​ളി​​ൽ സ്ത്രീ​​ക​​ളു​​ടെ സാ​​ന്നി​​ധ്യം മ​​നഃ​​പൂ​​ർ​​വം ഒ​​ഴി​​വാ​​ക്കി​​യി​​ട്ടു​​ണ്ടോ എ​​ന്ന​​തി​​നെ​​ക്കു​​റി​​ച്ചു​​ള്ള അ​​ന്വേ​​ഷ​​ണ​​മാ​​ണ് ഈ ​​പ്ര​​ബ​​ന്ധം ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്.

കേ​​ര​​ള​​ത്തി​​ലെ ദൈ​​നം​​ദി​​ന ജീ​​വി​​ത​​ത്തെ രൂ​​പ​​പ്പെ​​ടു​​ത്തു​​ന്ന​​തി​​ൽ പി​​തൃ​​സ​​ത്താ​​ധി​​ഷ്ഠി​​ത​​വും വ​​ർ​​ഗ പ​​ര​​വു​​മാ​​യും ജാ​​തി അ​​ട​​യാ​​ള​​പ്പെ​​ടു​​ത്ത​​പ്പെ​​ട്ട​​തു​​മാ​​യ പു​​രു​​ഷ​​ത്വ ആ​​ശ​​യ​​ങ്ങ​​ൾ എ​​ങ്ങ​​നെ പ്ര​​വ​​ർ​​ത്തി ക്കു​​ന്നു എ​​ന്ന​​തി​​നെ​​ക്കു​​റി​​ച്ച് കേ​​ര​​ള സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലെ പി​​എ​​ച്ച്ഡി ഗ​​വേ​​ഷ​​ക​​നാ​​യ എ​​ൻ.​​എ​​സ്. അ​​നാ​​സ് ത​​യാ​​റാ​​ക്കി​​യ പ​​ഠ​​നം വ്യ​​ക്ത​​മാ​​ക്കു​​ന്നു. എ​​ന്നാ​​ൽ കേ​​ര​​ള​​ത്തി​​ന്‍റെ സ​​മ​​കാ​​ലി​​ക ഡി​​ജി​​റ്റ​​ൽ സാം​​സ്കാ​​രി​​ക ഭൂ​​പ്ര​​കൃ​​തി ഇ​​ത്ത​​രം ആ​​ധി​​പ​​ത്യ രൂ​​പ​​ങ്ങ​​ളി​​ൽ നി​​ന്ന് വ്യ​​ക്ത​​മാ​​യൊ​​രു വ​​ഴി​​ത്തി​​രി​​വ് സൂ​​ചി​​പ്പി​​ക്കു​​ന്നു. തി​​രു​​വ​​ന​​ന്ത​​പു​​രം ഓ​​ൾ സെ​​യി​​ന്‍റ്സ് കോ​​ള​​ജി​​ലെ അ​​സോ. പ്ര​​ഫ​​സ​​ർ ഡോ. ​​പാ​​ർ​​വ​​തി മേ​​നോ​​നാ​​യി​​രു​​ന്നു പാ​​ന​​ലി​​ന്‍റെ അ​​ധ്യ​​ക്ഷ.

Latest News

Up